• Breaking News

    കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ട് പേർ മരിച്ചു; അന്വേഷണം തുടങ്ങി

    Two killed in Navy glider crash in Kochi The investigation began , www.thekeralatimes.com

    കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാർ സ്വദേശി സുനിൽ കുമാർ എന്നിവരാണ് മരിച്ചത്.

    രാവിലെ 7 മണിയോടെ ബി ഒ ടി പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇവരുവരും മരിച്ചിരുന്നു. അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക ബോർഡിനെ നിയോഗിച്ചു.

    അപകടത്തിൽ ഗ്ലൈഡർ പൂർണമായും തകർന്നിട്ടുണ്ട്. നാവിക സേന കൊച്ചിയിൽ പരിശീലിപ്പിക്കുന്ന വിവിധ പറക്കലുകളിൽ ഒന്നാണ് ഗ്ലൈഡറിലുളള പറക്കൽ. ഇത് എൻജൻ ഘടിപ്പിച്ചതും അല്ലാത്തതും ഉണ്ടെങ്കിലും ഇന്ന് അപകടത്തിൽ പെട്ടത് എൻജിൻ ഘടിപ്പിച്ച ഗ്ലൈഡറാണ്.

    നാവിക സേന കുറെക്കാലമായി ഇത് ഉപയോഗിക്കുന്നുണ്ട്. പതിവു പരിശീലനത്തിന്റെ ഭാഗമായി നടത്തിയ പറക്കലിലാണ് അപകടം സംഭവിച്ചതെന്ന് നാവിക സേന വക്താവ് കമാൻഡർ ശ്രീധർ വാര്യർ അറിയിച്ചു.

    അപകടത്തിൽ മരിച്ച രാജീവ് ഝാ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നാവികൻ സുനിൽ കുമാർ അവിവാഹിതനാണ്