• Breaking News

    മമത ബാനർജിയുടെ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ ഇത്തവണത്തെ ദുർഗ പൂജാ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

    Prime Minister Narendra Modi will attend the Durga Puja celebrations to mark the end of Mamata Banerjee's misrule. , www.thekeralatimes.com

    കൊൽക്കത്ത :
    പശ്ചിമബംഗാളിലെ മമത ബാനർജിയുടെ ദുർഭരണത്തിന് അന്ത്യം കുറിക്കാനൊരുങ്ങി ബിജെപി. ഇതിനായി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബംഗാളിലെ ദുർഗാ പൂജാ ആഘോഷങ്ങൾ ഉദ്​ഘാടനം ചെയ്യുന്നത്​.

    ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ സാസ്​കാരിക വിഭാഗമായ ഇസെഡ്‌സിയുടെ ആഭിമുഖ്യത്തിലുള്ള ദുർഗാ പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഇസെഡ്‌സിയുടെ പൂജ ആഘോഷങ്ങൾ ഒക്​ടോബർ 22ന്​ മോദി നിർവഹിക്കും.

    ദുര്‍ഗാ പൂജയുടെ ആദ്യ ദിനമായ ഷഷ്ഠിക്ക്​ നരേന്ദ്ര മോദി ഒന്നിലധികം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ബംഗാളിലെ ജനങ്ങളുമായി സംവദിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട്​ലേക്കിലെ പ്രധാന പൂജാ പന്തൽ ഉദ്​ഘാടനം ചെയ്​തത്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു.സംസ്ഥാനത്ത് ഒട്ടാകെ 37,000ത്തോളം ദുർഗാ പൂജ പന്തലുകളാണ്​ ഒരുങ്ങുന്നത്​.