• Breaking News

    രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി : പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

    Woman abducted, gang-raped in Rajasthan: Police fail to arrest culprits , www.thekeralatimes.com

    ജയ്പൂര്‍:
    രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി . പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. രാജസ്ഥാനിലാണ് സംഭവം.യുവതിയെ ജൂലൈ 1ന് കാണാതാകുകയും ഓഗസ്റ്റ് 7ന് തിരിച്ചെത്തുകയും ചെയ്ത യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ബാരന്‍ ജില്ലയിലെ സിസ്വാലിയിലാണ് സംഭവം.

    ‘ജൂലൈ 1നാണ് യുവതിയെ കാണാതായത്. ഓഗസ്റ്റ് 7ന് ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി എന്നും യുവതി പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആരോപണവിധേയരായവരെ അറസ്റ്റ് ചെയ്തിട്ടില്ല’. പോലീസ് അറിയിച്ചു.

    കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നഗ്നയായ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പീഡനക്കുറ്റം ചുമത്താത്ത പോലീസ് നടപടിയും വിവാദമായിരുന്നു. ഖമേര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബന്‍സ്വാര ജില്ലയിലുള്ള ആശുപത്രിയിലുണ്ടായ സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും കൂട്ടബലാത്സംഗ പരാതി ഉയര്‍ന്നിരിക്കുന്നത്.