• Breaking News

    ഇനി ഇവിടേയ്ക്ക് വരണം, കോൺഗ്രസ് പ്രവർത്തകർ പോലും ഭീഷണിപ്പെടുത്തി : രാഷ്ട്രീയ അവസരം മുതലെടുക്കാൻ ഹത്രാസിൽ പോയ പ്രിയങ്കയും, രാഹുലും തന്നെ കാണാൻ വരണമെന്ന് രാജസ്ഥാനിൽ പീഡനത്തിനിരയായ യുവതി

    Even the Congress workers threatened to come here now: Priyanka and Rahul go to Hathras to seize political opportunity , www.thekeralatimes.com

    ജയ്പൂർ:
    ഹത്രാസ് സംഭവം രാഷ്ട്രീയ ആവശ്യത്തിനായി മുതലെടുത്ത പ്രിയങ്കയും, രാഹുലും തന്നെ കാണാൻ വരണമെന്ന് രാജസ്ഥാനിൽ പീഡനത്തിനിരയായ യുവതി. ന്യൂസ് നേഷനു നൽകിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. അവർ നിരന്തരം ഉപദ്രവിക്കുന്നു. ഗ്രാമം വിട്ട് താമസിക്കാൻ ഞങ്ങൾ നിർബന്ധിതരായി. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്. രണ്ട് പ്രതികളും സ്വതന്ത്രമായി നടക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ പോലും എന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

    രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തങ്ങളെ കാണാൻ പോലും കൂട്ടായിക്കിയിട്ടില്ല. എനിക്ക് നീതി ലഭിക്കണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇവിടെ വരണമെന്നും,ഞാൻ പറയുന്നത് കേൾക്കണമെന്നും ആഗ്രഹിക്കുന്നു. അവർ ഉത്തർപ്രദേശിലേക്ക് പോയെങ്കിലും ഇവിടെ വരാൻ തയ്യാറായില്ല, ഞാനും നിങ്ങളുടെ മകളെപ്പോലെയാണെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

    ബാരന്‍ ജില്ലയിലെ സിസ്‌വാലിയിലാണ് സംഭവം നടന്നത്. ജൂലൈ 1നാണ് യുവതിയെ കാണാതായത്. തിരിച്ചുവന്ന പെൺകുട്ടി ഓഗസ്റ്റ് 7ന് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന് പരാതി നൽകിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആരോപണവിധേയരായവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ പോലീസ് ഇതിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം.