• Breaking News

    സർക്കാർ ജോലി, ബാങ്കിംഗ്, കൂലി തൊഴിൽ, ക്രാഫ്റ്റിംഗ് എന്നിവയിലൂടെയെല്ലാം സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടുള്ള സ്ത്രീകൾ ആണ് ഫെമിനിസ്റ്റുകളാണ്; വിവാദ പ്രസ്താവനയുമായി സാബുമോൻ

    Feminists are women who have achieved financial independence through government jobs, banking, wage labor and crafting - Sabumon with controversial statement , www.thekeralatimes.com

    സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് സാബുമോൻ അബ്ദുസമദ്. ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമയിൽ അരങ്ങേറിയ താരം ആണെങ്കിൽ പോലും അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലൂടെയാണ് സാബുമോൻ ശ്രദ്ധിക്കപ്പെടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബിഗ്ബോസ് എന്ന പരിപാടിയിലൂടെ ആണ് സാബുമോൻ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ജനപ്രിയമാക്കുന്നത്.

    കഴിഞ്ഞദിവസം സാബു ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു യഥാർത്ഥ ഫെമിനിസ്റ്റ് എന്നാൽ എന്താണ് എന്ന സാബുമോന്റെ കാഴ്ചപ്പാടുകൾ ആയിരുന്നു അതിൽ. ഒരുപാട് ആളുകൾ സാബു മോനെ എതിർത്തുകൊണ്ടും പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതേപോലെ മറ്റൊരു പോസ്റ്റ് കൂടി പങ്കുവെച്ചിരിക്കുകയാണ് സാബുമോൻ.

    പോസ്റ്റ് വായിക്കാം:

    എൻ്റെ വീടിനടുത്തൊരു ചേച്ചിയുണ്ട്, രമ ചേച്ചി (പേര് യഥാർത്തമല്ല). കൂലി പണിക്കാരനായ ഭർത്താവിൻ്റെ വരുമാനം കുടുംബ ചിലവുകൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനും തികയാതെ വന്നപ്പോൾ രമചേച്ചിയും തൊഴിലാളിയായി മാറി. കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് ഒരു പശുവിനെ വാങ്ങുന്നതോടെയാണ് രമ ചേച്ചിയുടെ തൊഴിലാളി ജീവിതം ആരംഭിക്കുന്നത്. വീടിൻ്റെ ഓരോ കോണിലുമുള്ള സാധനങ്ങളെ നോക്കി രമ ചേച്ചി ഓരോ ലോണിൻ്റെയും അടവ് തുകയും തവണകളുടെ കണക്കും പറയും. അതെല്ലാത്തിൻ്റെയും ഉടമസ്ഥ താനെണെന്നും, തൻ്റെ മിടുക്കിൻ്റെ ഗുണമാണെന്നും പറയാതെ പറയും. കഴിഞ്ഞ കൊല്ലത്തേ ഓണത്തിന് കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിക്ക് കസേരകളിയിൽ വിജയിയായി നേടിയ ട്രോഫി ചൂണ്ടി കാണിച്ച്, “നിന്നെയൊന്നും പോലെയല്ല, എം പി യുടെ കൈയ്യീന്ന് നേരിട്ട് വാങ്ങിയതാ” എന്ന് മക്കളോട് വിറോടെ പറയുന്ന രമ ചേച്ചി എനിക്ക് ഫെമിനിസ്റ്റാണ്. അൻപത് വയസ്സിനിടയിൽ നേടിയ നേട്ടമെന്താണെന്ന് രമ ചേച്ചിയോട് ചോദിച്ചാൽ മക്കൾ രണ്ടു പേരുടേയും പോസ്റ്റ് ഗ്രാഡ്യുവേഷൻ സർട്ടിഫിക്കറ്റാണെന്നാകും ഉത്തരം. ഭർത്താവിൻ്റെ ഹുങ്ക് കാണിക്കലിനെ വീട്ടിലെ ഫർണിച്ചറുകളുടെയും, ഇളയ മകളുടെ ലാപ് ടോപ്പിൻ്റെയും വിലവിവരപട്ടിക നിരത്തി നേരിടുന്ന രമ ചേച്ചി കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബശ്രീ പ്രവർത്തകരുടെ പ്രതീകമാണ്.
    സർക്കാർ ജോലി, ബാങ്കിംഗ്, സ്വകാര്യ ജോലി, കച്ചവടം, ഗാർഹിക തൊഴിലാളി, ക്രാഫ്റ്റിംഗ് എന്നിവയിലൂടെയെല്ലാം സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടുള്ള സ്ത്രീകൾ എനിക്ക് ഫെമിനിസ്റ്റുകളാണ്. പക്ഷെ, കുടുംബശ്രീയിലെ പ്രവർത്തകരും, തൊഴിലുറപ്പിൽ പങ്കാളിയാകുന്ന സ്ത്രീകളുടെയും ഫെമിനിസം പദവിക്ക് മാറ്റ് കൂടും. കാട് വെട്ടി തളിക്കാനും, കനാലിന് വരമ്പ് വെട്ടാനും, പറമ്പ് കിളക്കാനുമൊക്കെ പോകുന്ന സ്ത്രീകൾ മാസ്സല്ലേ.. അവരോട് പോയി നിങ്ങള് മാസ്സണെന്ന് പറഞ്ഞാൽ അവര് പുച്ഛിക്കും. അവർക്കത് അതിജീവനമാണ്. അവർ പോലും അറിയാതെ ഇവിടെത്തെ പുരുഷമേധാവിത്വത്തിൻ്റെ കായികാരോഗ്യ പാരമ്പര്യത്തിന് മേലാണ് അവരുടെ അതിജീവനം സാധ്യമാക്കുന്നത്.

    പ്രതിവാരം പത്തോ ഇരുപത്തഞ്ചോ രൂപ വീതം കൂട്ടിവെച്ച് മാസത്തിൽ ഒരു അംഗത്തിന് അയ്യായിരമോ, പതിനായിരമോ രൂപ ലോണായി നൽകി കൊണ്ട് അവർ പരസ്പരം ഷോൽഡർ ചെയ്യുന്നതിലും ഭംഗിയുള്ള കംപാനിയൻഷിപ്പ് മറ്റെവിടെ കാണാനാണ്. സർക്കാറിൻ്റെ വിവിധ പദ്ധതികളിലൂടെ മൈക്രോഫിനാൻസ് ബാങ്കുകളിൽ നിന്നും ലോണായി കിട്ടുന്ന തുകകളിലൂടെ അവർ റീറൈറ്റ് ചെയ്യുന്നത് പുരുഷൻ്റെ സാമ്പത്തിക അധികാരത്തേയും മേൽകോയ്മയേയുമാണ്. കേരളത്തിലെ ബാങ്കുകൾക്ക് മറുചോദ്യങ്ങളില്ലാതെ ലോൺ കൊടുക്കാൻ താത്പര്യവും കുടുംബശ്രീയിലെ പ്രവർത്തകർക്കാണ്. അതായത്, നിങ്ങൾ പരദൂഷണ കൂട്ടമെന്നും, അടികൂട്ടമെന്നും വിളിച്ച് കളിയാക്കുന്ന അവർ അച്ചാറും പൊതിച്ചോറും വിറ്റ് നേടിയെടുത്തിട്ടുള്ള സാമ്പത്തിക സ്വാതന്ത്രവും, വിശ്വാസവും വേറെ ആർക്കും നേടിയെടുക്കാനായിട്ടില്ല.
     
    പക്ഷെ, അവരോട് ഫെമിനിസവും ഇക്വാലിറ്റിയും പറഞ്ഞോണ്ട് ചെന്നാൽ പത്തല് വെട്ടിയടിച്ചേക്കും. സുന്ദരമായി, ആഴത്തിൽ കൊട്ടിയാഘോഷിക്കാതെ അവരത് നടപ്പിലാക്കിയെടുക്കുന്നത് അവരുടെ കോൻഫിഡൻസിൽ നിന്നും അനുഭവിക്കാൻ പറ്റും. അതാണ് ഗ്രൗണ്ട്.

    ഫെമിനിസത്തിൻ്റെ ബേസ് സാമ്പത്തിക അരക്ഷിതാവസ്ഥ മാറി സ്ത്രീകൾ സ്വതന്ത്രമാകുന്നതാണ്. അവിടെയെത്തിയാൽ ബാക്കിയൊക്കെ ഈസിയാണ്. പൂ പറിക്കുമ്പോലെയല്ല, എന്നാൽ മല മറിക്കും പോലെയും അല്ല. ഇവിടെ ഇങ്ങനെ മരണ മാസിൽ ജീവിച്ച് പോരുന്ന സ്ത്രീകളെ കൂടി ഉൾപ്പെടുത്തി നിങ്ങൾക്ക് ഒരു മൂവ്മെൻ്റ് ആലോചിക്കാൻ പറ്റുമോ? അവർ റിയാലിറ്റിയെ അഡ്രസ് ചെയ്യുന്ന പോലെയും, അതിനെതിരെ പോരാടുന്ന പോലെയും മറ്റാരാണുള്ളത്?
    ഇവരെ പുറത്ത് നിർത്തിക്കൊണ്ട് ഒരു മൂവ്മെൻറ് ആലോചിച്ചാൽ സാങ്കേതികമായി അത് വിജയിക്കില്ല. ഇവരെ കൺവീൻസ് ചെയ്യാൻ സാധിക്കാതെയുള്ള മൂവ്മെൻറ്കളിലൂടെ നിങ്ങളിൽ നിന്ന് മാത്രമല്ല, നിങ്ങളുടെ ആവശ്യങ്ങളിൽ നിന്നു തന്നെ ഇവർ അകന്നു പോകും.

    – സാബുമോൻ

    എൻ്റെ വീടിനടുത്തൊരു ചേച്ചിയുണ്ട്, രമ ചേച്ചി (പേര് യഥാർത്തമല്ല). കൂലി പണിക്കാരനായ ഭർത്താവിൻ്റെ വരുമാനം കുടുംബ...

    Posted by Sabumon Abdusamad on Monday, 5 October 2020