• Breaking News

    ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്തുവന്ന ഡോക്ടറെ പുറത്താക്കി

    Hathras case; The doctor who came to the scene against the forensic report was fired , www.thekeralatimes.com

    ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഡ് മെഡിക്കൽ കോളജിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസീം മാലിക്കിനെ ജോലിയിൽ നിന്ന് ഒഴിവാക്കി. ജോലിയിൽ തുടരേണ്ട എന്നു കാണിച്ച് അലിഗഡ് മെഡിക്കൽ കോളജ് അസീം മാലിക്കിന് കത്ത് നൽകി.

    ഇക്കഴിഞ്ഞ ഒക്ടോബർ 16 ന് അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ ഒക്ടോബർ 20 മുതൽ ആശുപത്രിയിൽ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതർ നോട്ടീസ് അയച്ചിരുന്നു.

    അതിനിടെ ഹത്‌റാസ് കേസിലെ പ്രതികളിൽ ഒരാൾക്ക് പ്രയാപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ രംഗത്തെത്തി. സ്‌കൂൾ സർട്ടിഫിക്കറ്റിൽ നിന്നാണ് ഇക്കാര്യം സിബിഐക്ക് ബോധ്യപ്പെട്ടത്. കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ പ്രതിക്ക് പ്രായം 17 വയസും 9 മാസവുമായിരുന്നു പ്രായം. ഇയാളെ കൂടാതെ മൂന്ന് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.