ബിജെപി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍
ബിജെപി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന തന്നെ കിഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കേന്ദ്ര നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ശോഭ പാലക്കാട് പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ശേഷമായിരുന്നു ബിജെപി നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഇക്കാര്യങ്ങള്‍ എല്ലാം കേന്ദ്ര നേതൃത്വത്തിനറിയാം. പുതിയ സംസ്ഥാന പ്രസിഡന്റ് വന്നതിന് ശേഷം നിരവധി പ്രവര്‍ത്തകരും ,നേതാക്കളും പാര്‍ട്ടി വിട്ടു പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ബാക്കി കാര്യങ്ങള്‍ പറയുമെന്ന സൂചനയും അവര്‍ നല്‍കി. എന്നാല്‍ ശോഭാ സുരേന്ദ്രന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയാറായില്ല. ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രതികരണം വരും ദിവസങ്ങളില്‍ ബിജെപിക്കുള്ളില്‍ വലിയ ചര്‍ച്ചയായേക്കും