• Breaking News

    എന്റെ രീതികള്‍ എന്റെ ഇഷ്ട്ടങ്ങള്‍ എല്ലാം എന്റേതാണ്., അതുകൊണ്ടു നാട്ടിലെ മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്.. നടി ശ്രിന്ദ പറയുന്നു

    My methods and all my tastes are mine Therefore, to the noble Ponnangalas of the country Says actress Srinivasan , www.thekeralatimes.com

    സ്ത്രീകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ ദിനംപ്രതി വര്‍ധിച്ചു വരുകയാണ്. ഇതിനെതിരെ ഒരു കാമ്ബയിനുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ‘റെഫ്യൂസ് ദ അബ്യൂസ്’ ( #RefusetheAbuse) എന്നാണ് ഈ കാമ്ബയിന് പേരിട്ടിരിക്കുന്നത്. ഇതിനെക്കുറിച്ചു നടി ശ്രിന്ദയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.

    ”നമ്മള്‍ മര്യാദയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്.പക്ഷെ ഈപറഞ്ഞ കാര്യങ്ങള്‍ വേര്‍തിരിവില്ലാതെ ഉള്‍ക്കൊള്ളാന്‍ ഇനി എന്ന കഴിയുക.നാട്ടില്‍ ആര്‍ക്കു ബാധയുണ്ടെങ്കിലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയാണ് നമ്മുടേത് .എന്റെ രീതികള്‍ എന്റെ ഇഷ്ട്ടങ്ങള്‍ എല്ലാം എന്റേതാണ് .അതുകൊണ്ടു നാട്ടിലെ മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്..നിങ്ങള്‍ ഇപ്പോള്‍ ചെയ്തോണ്ടിരിക്കുന്നതു വന്‍ അപരാധമാണ്.REFUSE THE ABUSE .” ശ്രിന്ദ പറയുന്നു