• Breaking News

    തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ധർണ്ണ നടത്തി

    Travancore Devaswom Employees Front held a dharna , www.thekeralatimes.com

    നെടുമങ്ങാട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ അടിയന്തരമായി 250 കോടി രൂപ അനുവദിക്കുക, ശബരിമല തീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങളിൽ സർക്കാരിൻ്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക, തീർത്ഥാടകർക്കും ദേവസ്വം ജീവനക്കാർക്കും സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഉള്ളൂർ ഗ്രൂപ്പ് പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി. ഉള്ളൂർ ഗ്രൂപ്പ് സെക്രട്ടറി കല്ലയം രാജേഷ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അരുൺകുമാർ കോൺഗ്രസ് നെടുമങ്ങാട് മുൻസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ റ്റി.അർജുനൻ, എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന രക്ഷാധികാരി നെടുമങ്ങാട് ജയകുമാർ, ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിനുരാജ്, എംപ്ലോയീസ് ഫ്രണ്ട് നെടുമങ്ങാട് മേഖല കൺവീനർ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.