• Breaking News

    അര്‍ണബിന്റെ അറസ്റ്റ്; മാധ്യമ സ്വാതന്ത്ര്യമെന്നൊന്നും പറയരുത്, സിദ്ധീഖ് കാപ്പനും കശ്മീരിലെ പ്രസ്‌ക്ലബ്ബ് തന്നെയും ചിരിച്ച് മരിക്കും- ശ്രീജിത്ത് ദിവാകരൻ

    Arnab's arrest; Not to mention media freedom, Siddique Kappan and Kashmir Press Club itself will die laughing - Sreejith Divakaran , www.thekeralatimes.com

    റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് നടപടിയെ അപലപിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് ദിവാകരൻ.

    സ്വന്തം ചാനലിന്റെ ഇന്റീരിയര്‍ ഡിസൈനിങ് നടത്തിയാള്‍ക്ക് അഞ്ചരകോടി രൂപയോളം നല്‍കാതെ അയാളെ കടക്കെണിയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ടു എന്നതാണ് കേസ്.

    ഇപ്പോള്‍ അറസ്റ്റിലായപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ പരിക്കാണത്രേ! അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണത്രേ! പ്ഫാ!!- ശ്രീജിത്ത് ദിവാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

    കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി തുടങ്ങിയവരാണ് അർണാബിനെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്.

    ഫെയ്സ്ബുക്ക് കുറിപ്പ്:

    ആത്മഹത്യ കുറിപ്പില്‍ മരണത്തിന് കാരണക്കാരന്‍ എന്നെഴുതിവച്ചിരിക്കുന്നത് ഈ ദേഹത്തിനെയാണ്. സംസ്ഥാന കേന്ദ്ര ഭരണങ്ങളിലെ സ്വാധീനം ഉപയോഗിച്ച്, ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഡിസൈനറെ നിരന്തരം ഭീഷണിപ്പെടുത്തിയത്രേ! ആത്മഹത്യ കുറിപ്പ് പോലും മറച്ച് വച്ച് കേസൊതുക്കിയതാണ് മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാര്‍.
    ഇപ്പോള്‍ അറസ്റ്റിലായപ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ പരിക്കാണത്രേ! അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണത്രേ!
    പ്ഫാ!! ഇന്ത്യന്‍ മാധ്യമങ്ങളുടെ അവശേഷിക്കുന്ന സ്വാതന്ത്ര്യം രക്ഷിക്കാന്‍ ആദ്യം ജയിലിലിട്ട്, അയാളുടെ സ്ഥാപനം പൂട്ടിക്കെട്ടി, സ്വത്ത് പിടിച്ചെടുത്ത് അയാളുടെ ഇരകള്‍ക്ക് വീതിച്ച് നല്‍കണം. ശേഷിച്ച വല്ലതുമുണ്ടെങ്കില്‍ മീഡിയ എത്തിക്‌സ് പഠിപ്പിക്കാനുള്ള യൂണിവേഴ്‌സിറ്റി തുടങ്ങാന്‍ വകയിരുത്തണം. ജയിലും ശിക്ഷയും ആര്‍ക്കെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അര്‍ബര്‍ ഗോസ്വാമി എന്ന ക്രിമിനലിനും അയാളുടെ തെമ്മാടിക്കൂട്ടത്തിനുമാണ്. മാധ്യമസ്വാതന്ത്ര്യമെന്നൊന്നും പറയരുത്, സിദ്ധീഖ് കാപ്പന്‍ മുതലങ്ങോട്ട് ജയിലിലും തടവിലും കിടക്കുന്നവര്‍, കശ്മീരിലെ പ്രസ്‌ക്ലബ്ബ് തന്നെയും, ചിരിച്ച് മരിക്കും.

    സ്വന്തം ചാനലിന്റെ ഇന്റീരിയര്‍ ഡിസൈനിങ് നടത്തിയാള്‍ക്ക് അഞ്ചരകോടി രൂപയോളം നല്‍കാതെ അയാളെ കടക്കെണിയിലേയ്ക്കും...

    Posted by Sreejith Divakaran on Tuesday, 3 November 2020