• Breaking News

    നിയമസഭാ കൈയ്യാങ്കളി കേസ്; വി. ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി

    Assembly manipulation case; V. All the accused except Shivan Kutty have filed a release petition , www.thekeralatimes.com

    നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി.ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ അടക്കമുള്ള പ്രതികളാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. രേഖകള്‍ പരിശോധിച്ച് വിടുതല്‍ ഹര്‍ജി നല്‍കാന്‍ കൂടുതല്‍ സമയം വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. പ്രതികളാരും ഇന്ന് കോടതിയില്‍ ഹാജരായില്ല. കേസിലെ പ്രതികളായ മന്ത്രിമാരടക്കമുള്ള ആറ് ഇടത് നേതാക്കളും നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു പൊലീസ് കുറ്റപത്രം.