• Breaking News

    ബിജെപിയിൽ ഉൾപ്പോര് രൂക്ഷം; ഒ രാജഗോപാൽ അടക്കമുള്ള 25 നേതാക്കൾ സുരേന്ദ്രനോട് ഇടഞ്ഞ് യോഗം ബഹിഷ്‌കരിച്ചു

    BJP infighting intensifies; Twenty-five leaders, including O Rajagopal, clashed with Surendra and boycotted the meeting , www.thekeralatimes.com

    ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സംസ്ഥാന പ്രസി‍ഡന്റ് കെ. സുരേന്ദ്രനോട് ഇടഞ്ഞ് 24 ഓളം നേതാക്കൾ ഭാരവാഹിയോ​ഗത്തിൽ നിന്ന് വിട്ടു നിന്നു.

    ഒ രാജഗോപാൽ, ശോഭാ സുരേന്ദ്രൻ എന്നിവരുൾപ്പെടെ 25 ഓളം പേരാണ് യോഗം ബഹിഷ്‌കരിച്ചത്. പികെ കൃഷ്ണദാസ് വിഭാഗവും ശോഭാ സുരേന്ദ്രൻ വിഭാഗവും യോഗത്തിൽ പങ്കെടുത്തില്ല.

    തദ്ദേശ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യോഗം വിളിച്ചുചേർത്തത്. ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ പക്ഷെ കെ സുരേന്ദ്രൻ വിരുദ്ധ വിഭാഗങ്ങൾ പങ്കെടുത്തില്ല. 60 പേർ പങ്കെടുക്കേണ്ട യോഗത്തിൽ ഉണ്ടായിരുന്നത് 35 പേർ മാത്രമാണ്.

    കെ. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ, പി.എം വേലായുധൻ, കെ.പി ശ്രീശൻ എന്നീ മുതർന്ന നേതാക്കൾ പരസ്യ പ്രസ്താവനയുമായി നേരത്തെ രം​ഗത്തെത്തിയിരുന്നു.

    കെ സുരേന്ദ്രൻ അധ്യക്ഷനായ ചുമതലയേറ്റ ശേഷം ഭാരവാഹിയോഗമോ കോർക്കമ്മറ്റിയോ ചേരാൻ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒ. രാജ​ഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായും റിപ്പോർട്ടുണ്ട്.