• Breaking News

    കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരം നേടുമെന്ന് കെ സുരേന്ദ്രൻ

    K Surendran says BJP will win in Kerala and Bengal , www.thekeralatimes.com

    കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരം നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിലേക്കുള്ള സൂചനയാകും. പാർട്ടിയിൽ ഒരു പ്രശ്നവും ഇല്ലെന്നും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അറിയിക്കാനാണെന്നും കെ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.

    കേരള സർക്കാരിന്റെ നില പരുങ്ങലിലാണ്. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

    മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.എം രവീന്ദ്രനും, പുത്തലത്ത ദിനേശനും ഇടപാടിൽ അറിയാത്ത രഹസ്യങ്ങൾ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായ സി.എം രവീന്ദ്രൻ്റെ ജീവന് ഭീഷണി ഉണ്ട്. എന്തും ചെയ്യാൻ മടികാണിക്കാത്ത പാർട്ടിയാണ് സി.പി.എം. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.