• Breaking News

    പതിനാറ് പൊലീസ് സ്റ്റേഷനുകള്‍ കൂടെ ശിശു സൗഹൃദമാകുന്നു

    Child friendly with sixteen police stations , www.thekeralatimes.com

    സംസ്ഥാനത്ത് 16 പൊലീസ് സ്റ്റേഷനുകള്‍ കൂടെ ശിശു സൗഹൃദമാകുന്നു. ചടയമംഗലം, പത്തനാപുരം, അഞ്ചല്‍, എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്, എറണാകുളം സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന്‍, എറണാകുളം സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍, ഒറ്റപ്പാലം, മലമ്പുഴ, ചങ്ങരംകുളം, നിലംബൂര്‍, താനൂര്‍, ചോമ്പാല, പാനൂര്‍, ആന്തൂര്‍, രാജാപുരം, ബദിയടുക്ക എന്നിവയാണ് പുതിയ ശിശുസൗഹൃദ സ്റ്റേഷനുകള്‍.

    ദീപാവലി നാളില്‍ രാവിലെ 11.00 ന് പൊലീസ് ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി വിഡിയോ കോണ്‍ഫറന്‍സിലൂടെ പുതിയ ശിശുസൗഹൃദ സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്യും.

    16 പോലീസ് സ്റ്റേഷനുകൾ കൂടെ ശിശു സൗഹൃദമാകുന്നു. ചടയമംഗലം, പത്തനാപുരം, അഞ്ചൽ, എറണാകുളം സിറ്റി ഇൻഫോപാർക്, എറണാകുളം...

    Posted by Kerala Police on Friday, 13 November 2020