• Breaking News

    കൊച്ചി കപ്പൽശാല എറണാകുളം ജനറൽ ആശുപത്രിക്ക്‌ ആംബുലൻസുകൾ നൽകി

    Cochin Shipyard donated ambulances to General Hospital  , www.thekeralatimes.com

    കൊച്ചി: കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി പോരാടുന്ന എറണാകുളം ജനറൽ ആശുപത്രിക്ക്‌ കൊച്ചി കപ്പൽശാല രണ്ട്‌ ആംബുലൻസുകൾ വാങ്ങി നൽകി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ കപ്പൽശാലയിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ കൊച്ചി കപ്പൽശാല ചെയർമാനും മാനേജിങ്ങ്‌ ഡയറക്ടറുമായ മധു എസ്‌ നായർ ജനറൽ ആശുപത്രി സുപ്രണ്ട്‌ ഡോ. എ അനിതക്ക്‌ താക്കോലുകൾ കൈമാറി. കപ്പൽശാലയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് ആംബുലൻസുകൾ നൽകിയത്. ചടങ്ങിൽ കെ.ജെ. രമേഷ്‌, സി.ജി.എം (എച്ച്‌ ആർ ആൻ്റ് ട്രെയിനിങ്),  സമ്പത്‌ കുമാർ പി എൻ, എ. ജി.എം (സിഎസ്‌ ആർ& അഡ്മിൻ), സി.എസ്‌. ആർ ഡെപ്യൂട്ടി മാനേജർമാരായ  ശശീന്ദ്ര ദാസ്‌ പി.എസ്‌, യൂസഫ്‌ എ.കെ എന്നിവർ പങ്കെടുത്തു.  നേരത്തെ ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ്‌ കെയർ ഡിപ്പാർട്ടമെൻറിലേക്ക്‌ കൊച്ചി കപ്പൽശാല മൂന്ന്‌ ഹോം കെയർ വാനുകൾ വാങ്ങി നൽകിയിരുന്നു.