ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു; മരണം 1,29,188 ആയി
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ കുറവായിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 87,73,479 ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 520 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 1,29,188 ആയി.
ഇന്നലെ 47,992 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ഇതുവരെ ആകെ രോഗമുക്തരായവരുടെ എണ്ണം 81,63,572 ആയി. ഇന്നലെ മാത്രം 9,29,491 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.
മഹാരാഷ്ട്രിയിൽ നിലവിൽ 85,045 പേർ വിവിധ ആശുപത്രികളിൽ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവിടെ 45,809 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ 44,329 പേരാണ് നിലവിലെ രോഗബാധിതർ. 7,423 പേർക്ക് ഇവിടെ ജീവൻ നഷ്ടമായി.