ലോക പ്രമേഹദിനം; സരസ്വതി ഹോസ്പിറ്റലിൽ സൗജന്യ പ്രമേഹ - പ്രമേഹ പാദരോഗ നിർണ്ണയ ക്യാമ്പ്
തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സരസ്വതി ഹോസ്പിറ്റലിൽ സൗജന്യ പ്രമേഹ - പ്രമേഹ പാദരോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നു. ഒൻപതാം തിയതി മുതൽ 14 വരെ രാവിലെ 10 മുതൽ 1 മണി വരെ സരസ്വതി ഹോസ്പിറ്റൽ പാറശ്ശാല, കുമാരപുരം ,പത്തടിപ്പാലം (കൊച്ചി) എന്നീ സെൻ്ററുകളിൽ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. കൺസൾട്ടേഷനും പ്രമേഹരോഗ നിർണ്ണയവും പൂർണ്ണമായും സൗജന്യമായിരിക്കും. പ്രമേഹ പാദപരിശോധനകൾക്ക് 40% ഇളവുകൾ, രക്ത പരിശോധനകൾക്ക് 20% ഇളവുകൾ, ബോധവത്ക്കരണം, തുടർ ചികിത്സകൾക്ക് ഇളവുകൾ തുടങ്ങിയവയും ലഭ്യമാകും. പ്രമേഹദിനത്തോടനുബന്ധിച്ച് നവംബർ 11, 13 തീയതികളിൽ രാവിലെ 10 മുതൽ 1 മണി വരെ പാറശ്ശാല സരസ്വതി ഹോസ്പിറ്റലിൽ സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാമ്പും നവംബർ 14-ന് രാവിലെ 10 മുതൽ 1 മണി വരെ സൗജന്യ നേത്രരോഗ നിർണ്ണയക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലൂക്കോമീറ്റർ സൗജന്യ നിരക്കിലും ഇൻസുലിൻ പേന സൗജന്യമായും കാമ്പിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും 9495472598 എന്ന നമ്പരിൽ ബന്ധപ്പെടണം.

