• Breaking News

    എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്

    Honey trap scam in Ernakulam again , www.thekeralatimes.com

    എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

    കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണ് ഇത്. കൊല്ലം മയ്യനാട് സ്വദേശിനിയും, എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേസിലെ പ്രതിയായ യുവാവിന്റെ സുഹൃത്താണ് തട്ടിപ്പിന് ഇരയായത്.

    19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. യുവാവിൽ നിന്ന് പണവും സ്വർണവും അപഹരിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്നാണ് തട്ടിപ്പുകാർ അറസ്റ്റിലാകുന്ന്.