ഞാൻ യുഎസ് സര്‍ക്കാരിന്റെ ജോലി ഉപേക്ഷിച്ചു; വീണ്ടും അഭിനയ രംഗത്തേയ്ക്ക് മടങ്ങി വരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത
ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ മടങ്ങി വരവ് അറിയിച്ചത്. യുഎസ് സര്‍ക്കാരിന്റെ ജോലി വേണ്ടെന്നുവച്ചാണ് താന്‍ മടങ്ങിയെത്തുന്നതെന്ന് തനുശ്രീ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.
എന്നാൽ ചില മോശം ആളുകളും അവരുണ്ടാക്കിയ കുരുക്കുകളുമാണ് തന്റെ വഴിയില്‍ തടസ്സമുണ്ടാക്കിയതെന്ന് പറഞ്ഞ നടി അഭിനയ ജീവിതത്തിന് മറ്റൊരു അവസരം കൂടി നല്‍കാനുള്ള ഒരുക്കത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.

