• Breaking News

    തോക്ക് കണ്ടാൽ പേടിക്കാത്ത പാർട്ടിയും മുഖ്യമന്ത്രിയുമാണ്, ഉലക്ക കാണിച്ച് പേടിപ്പിക്കരുത്; മന്ത്രി എ.കെ ബാലൻ

    The party and the CM are not afraid of guns, do not be intimidated by the turmoil; Minister AK Balan , www.thekeralatimes.com

    തോക്ക് കണ്ടാൽ പേടിക്കാത്ത പാർട്ടിയും മുഖ്യമന്ത്രിയുമാണ് കേരളത്തിലേതെന്നും ഉലക്ക കാണിച്ച് പേടിപ്പിക്കരുതെന്ന് മന്ത്രി എ.കെ ബാലൻ. ബിജെപിയുടെയും കോൺഗ്രസ്സിൻറെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

    തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

    സ്വർണക്കടത്ത് കേസിലെ ‌ പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൊഴികൾ എങ്ങനെ പുറത്ത് വരുന്നുവെന്ന് ചോദിച്ച ബാലൻ അന്വേഷണ ഏജൻസികൾ ഇക്കാര്യം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.

    ഇത്തരത്തിൽ മൊഴികൾ പുറത്തുവരുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    അന്വേഷണ ഏജൻസികളിൽ ഏത് തരത്തിലാണ് ബിജെപിയും കോൺഗ്രസും സ്വാധീനം ചെലുത്തുന്നുവെന്നതിൻറെ തെളിവാണ് മൊഴികൾ പുറത്തുവരുന്നതെന്നും ബാലൻ പറഞ്ഞു.