“പേരിലെ വ്യക്തത, ജോലിയിൽ വ്യക്തത കൊണ്ടുവരും”: ഷിപ്പിംഗ് മന്ത്രാലയം പുനർനാമകരണം ചെയ്ത് പ്രധാനമന്ത്രി മോദി
ഷിപ്പിംഗ് മന്ത്രാലയത്തെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അറിയിച്ചു.
സൂറത്തിലെ ഹസിറയ്ക്കും ഭവ്‌നഗർ ജില്ലയിലെ ഘോഗയ്ക്കും ഇടയിൽ റോ-പാക്‌സ് ഫെറി സർവീസ് ഉദ്ഘാടനം ചെയ്ത ശേഷമുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെറി സർവീസ് ഹസിറയ്ക്കും ഘോഗയ്ക്കും ഇടയിലുള്ള 370 കിലോമീറ്റർ റോഡ് ദൂരം കടൽ വഴി 90 കിലോമീറ്ററായി കുറയ്ക്കും.
“രാജ്യത്തിന്റെ സമുദ്ര പ്രദേശം “ആത്മനിർഭർ ഭാരത്” ന്റെ ഒരു പ്രധാന ഭാഗമായി ഉയർന്നുവരുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു വലിയ ചുവടുവെപ്പ് ആണിത്,” മോദി പറഞ്ഞു. ഷിപ്പിംഗ് മന്ത്രാലയത്തെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു.
“മന്ത്രാലയം വിപുലീകരിക്കുകയാണ്. വികസിത സമ്പദ്‌വ്യവസ്ഥകളിൽ, മിക്ക സ്ഥലങ്ങളിലും, ഷിപ്പിംഗ് മന്ത്രാലയം തുറമുഖങ്ങളെയും ജലപാതകളെയും പരിപാലിക്കുന്നു. ഇന്ത്യയിൽ, ഷിപ്പിംഗ് മന്ത്രാലയം തുറമുഖത്തെയും ജലപാതകളെയും സംബന്ധിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നു. പേരിലുള്ള വ്യക്തത ജോലിയിൽ വ്യക്തത വരുത്തും,” മോദി പറഞ്ഞു.

