പാണയം വെള്ളംകെട്ടുപാറ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട്: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണ പ്രവർത്തനം നടത്തുന്ന കൂപ്പ് പാണയം വെള്ളംകെട്ടുപാറ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ബീവി, പാണയം നിസാർ, വഞ്ചുവം അമീർ, പാണയം അബ്ദുൽ ജലീൽ, കൂപ്പ് ബാബു തുടങ്ങിയവർ പങ്കെടുത്തു.