• Breaking News

    നടൻ വിനീതിന്റെ ശബ്ദത്തിൽ നിരവധി പെൺകുട്ടികൾക്ക്‌ ഫോൺ കോൾ, പറയുന്നത് ഇങ്ങനെ

    Actor Vineet's voice to many girls ‌ phone call, says so , www.thekeralatimes.com

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിനീത്. മികച്ച ഒരു നടൻ എന്നതിനപ്പുറം മികച്ച ഒരു നർത്തകൻ കൂടിയാണ് വിനീത്. കഴിഞ്ഞ വർഷം ഇറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിലെ വിവേക് ബ്രോയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത് വിനീത് ആയിരുന്നു. ലൂസിഫർ ചിത്രത്തിൽ ശബ്ദം നൽകിയതിന് കേരള സർക്കാർ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് അവാർഡും വിനീതിന് ലഭിച്ചു.

    ഇപ്പോൾ വിനീതിൻറെ പേരിൽ ഒരു തട്ടിപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. വിനീതിന്റെ ശബ്ദം ഉപയോഗിച്ചുകൊണ്ട് നിരവധി പെൺകുട്ടികളാണ് ഫോൺകോളുകളും വോയിസ് മെസേജുകളും വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിൽ നിന്നും ആണ് തട്ടിപ്പു നടക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. നിരവധി പെൺകുട്ടികൾക്ക് നൃത്ത മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഫോൺകോളുകൾ വരുന്നത്. വിനീത് ഡിജിപിക്ക് പരാ.തി നൽകിയിട്ടുണ്ട്. ഉടൻ തന്നെ ഇത് സൈബർസെല്ലിന് കൈമാറുകയും ചെയ്തു.

    വിനീതിന്റെ ശബ്ദം അനുകരിച്ചു കൊണ്ടാണ് ഫോൺ കോളുകളിൽ ആളുകൾ സംസാരിക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വിനീതിനെ പരിചയമുള്ള ഒരു വ്യക്തിയുടെ അടുത്ത കൂട്ടുകാരിക്ക് ഇത്തരത്തിൽ ഒരു ഫോൺ കോൾ ലഭിച്ചതോടെയാണ് ഈ വിവരം വിനീതിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വളരെ ഗൗരവമുള്ള വിഷയമാണ് ഇതേന്നും ആരും തട്ടിപ്പിനിര ആവാൻ പാടില്ല എന്നും വിനീത് പ്രതികരിച്ചു.

    നടന്മാരുടെയും നടിമാരുടെയും സംവിധായകരുടേയും പേര് ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുമ്പോൾ ജനങ്ങൾ വളരെ സൂക്ഷ്മതയോടെ പെരുമാറണം എന്നാണ് ലഭിക്കുന്ന മുന്നറിയിപ്പ്. എല്ലാ സന്ദേശങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഉചിതമായ നടപടി എടുക്കാൻ പാടുള്ളൂ എന്നും പറയുന്നു. വിഷയം ഇപ്പോൾ സൈബർ സെൽ ഹൈടെക് വിഭാഗം അന്വേഷിച്ചുവരികയാണ്.