• Breaking News

    "പ്ലാവില" കുമ്പിളിൽ മധുര ജീവിതം ആവോളം കോരിക്കുടിക്കുവാനുള്ള ആഹ്വാനവുമായി ഒരു സിനിമ

    "Plavila" is a movie with a call to enjoy the sweet life in the crowd , www.thekeralatimes.com

    സൗഹൃദത്തിന്റെ "പ്ലാവില " കുമ്പിളിൽ മധുര ജീവിതം ആവോളം കോരിക്കുടിക്കുവാനുള്ള ആഹ്വാനവുമായി ഒരു സിനിമ. ജാതിഭ്രാന്തും മത വിദ്വേഷങ്ങളും വ്യക്തിതാൽപ്പര്യങ്ങളും നിമിത്തം തകർന്നു പോകുന്ന കുടുബ ബന്ധങ്ങളേയും സാമൂഹ്യ ബന്ധങ്ങളേയും സ്നേഹത്തിന്റെയും കരുതലിന്റയും ചേരുവ കൊണ്ട് തിരിച്ച് പിടിക്കാൻ 'ഗ്രാമ വിശുദ്ധിയും ദേശ പൈതൃകവും ചേർത്ത് പിടിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന കഥയുമായി "പ്ലാവില ഒരുങ്ങുന്നു.മലയാള സിനിമ ന്യൂജൻ ഗിമ്മിക്കുകളിൽ നിന്നും വേറിട്ട് പദ്മരാജൻ,ഭരതൻ,ലോഹിതദാസ് സിനിമകളെ പോലെ പച്ചയായ ജീവിതം പറയുന്ന നാട്ടു നന്മയുടെ ആരവങ്ങളുമായിട്ടാണ് "പ്ലാവില "പ്രേക്ഷകന് മുമ്പിൽ എത്തുകയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.ഗിരീഷ് കുന്നുമ്മൽ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ,  തിരക്കഥ, സംഭാഷണം പ്രകാശ് വാടിക്കൽ ആണ്. കൈതപ്രത്തിന്റെ ഹൃദയാവർജ്ജകമായ ഒരു താരാട്ട് പാട്ടും, റഫീക്ക് അഹമ്മദ് രചിച്ച ഒരു ഗസലും, പ്രമോദ് കാപ്പാടിന്റെ തായി രണ്ട് ഗ്രാമീണ ഗാനങ്ങളും ചേർന്ന ഇതിലെ ഗാനങ്ങൾക്ക് ആസ്വാദ്യകരമായ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. പി. ജയചന്ദ്രൻ ,ജി.വേണുഗോപാൽ, മധു ബാലകൃഷ്ണൻ, സിത്താര കൃഷ്ണകുമാർ, ബേബി ശ്രേയ തുടങ്ങി പ്രശസ്‌ത പിന്നണി ഗായകരോടൊപ്പം ശിവപ്രകാശ്, ആർദ്ര ജനാർദ്ദനൻ, തുടങ്ങിയ പുതിയ ഗായകരും കൂടി ആണ്  ഇതിലെ ഗാനങ്ങൾ ആലപിക്കുന്നത്. ശ്രീ.മൂകാംബികാ കമ്മ്യൂണികേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, ഡി.ഒ.പി: വി.കെ പ്രദീപ്, എഡിറ്റർ :വി.സാജൻ, മേക്കപ്പ്: പട്ടണം ഷാ, കലാസംവിധാനം: സ്വാമി, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ, പി.ആർ.ഒ എ എസ് ദിനേഷ്, സ്റ്റിൽസ്: സംഗവിപ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറ ക്ടർ കമൽ പയ്യന്നൂർ, ഫിനാൻസ് കൺട്രോളർ: ബാലൻ വി കാഞ്ഞങ്ങാട്, സഹസംവിധാനം: വത്സരാജ് തൃക്കരിപ്പൂർ, മുജീബ് വർക്കല,  ഓഫീസ് ഇൻചാർജ്: എ.കെ ശ്രീജയൻ , പരസ്യകല: സഹീർ ഡിസൈൻ, പ്രൊഡക്ഷൻ കോഡിനേറ്റർ ..ബിജു രാമകൃഷ്ണൻ - കാർത്തിക വൈഖരി തുടങ്ങിയവരാണ്.
    ചിങ്ങം ഒന്നാം തീയതി ഈ ചിത്രത്തിന്റെ ആദ്യഗാനം തിരുവനന്തപുരത്തെ ആരഭി ഇൻ റെക്കോർഡ് സ്റ്റുഡിയോ വിൽ വച്ച് ഡോ :കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതത്തിൽ ജി.വേണുഗോപാൽ ആലപിച്ചു.
      കോവിഡ് കാല പ്രതിസന്ധിയെ മറികടക്കാൻ കോവിഡ്നിബന്ധനകൾക്ക് വിധേയമായി ഒറ്റ ലൊക്കേഷനിൽ അമ്പതിൽ താഴെ അംഗങ്ങളുമായി ഒരു മാസ കാലത്തെ ചിത്രീകരണമാണ് " പ്ലാവില "ക്കു വേണ്ടി പ്ലാൻ ചെയ്തിരിക്കുന്നത്, മലയാളത്തിലെ പ്രശസ്ത താരങ്ങളോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട നന്ദന ആനന്ദ്, പ്രവേക് മാരാർ., ഇവാനിയ നാഷ് എന്നീ പുതുമുഖങ്ങളും ആണ്  ചിത്രത്തിൽ അഭിനയിക്കുന്നത്.പുതിയ കാലത്തെ സിനിമാ നിർമ്മാണ ചിലവ് കുറച്ച് നടത്തുന്നതിനുള്ള ഒരു മാതൃകയായി പ്ലാവില മാറും.