• Breaking News

    തിരുവനന്തപുരത്ത് പൊലീസ് ഡ്രൈവർ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ

    Police driver hanged at police station in Thiruvananthapuram , www.thekeralatimes.com

    തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർക്കല പാളയംകുന്ന് സ്വദേശി മനോജ് (42) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

    ഇന്നലെ ഡേ ആൻഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു മനോജിന്. ഇന്ന് പുലർച്ചെ സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് വിവരം. സ്റ്റേഷനിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു.