• Breaking News

    അശ്ലീല വിഡിയോ ചിത്രീകരിച്ചതില്‍ പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചു

    Poonam Pandey and her husband granted bail for shooting pornographic video , www.thekeralatimes.com

    അശ്ലീല വിഡിയോ ചിത്രീകരിച്ച കേസില്‍ നടി പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവ് സാം അഹ്മദ് ബോംബെയ്ക്കും ജാമ്യം അനുവദിച്ചു. ഗോവയിലെ കനാകോനയിലെ ചപോളി ഡാമില്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഗോവ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

    ഇന്ന് 10 മണിയോടെ കാനാകോന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കി. ആറ് ദിവസം പൊലീസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടണം, ഗോവ വിടാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. 20,000 രൂപ കെട്ടിവച്ച ശേഷം മാത്രമേ ഇരുവരെയും ജയില്‍ മോചിതരാക്കുകയുള്ളു.