• Breaking News

    സന്തോഷം കൊണ്ട് കണ്ണ് കാണാതായി; കണ്ണിലൊക്കെ വെളളം നിറഞ്ഞു, കണ്ടവരോടൊക്കെ ഓടിനടന്ന് പറഞ്ഞു അദ്ദേഹം എന്നെ ഓർത്തല്ലോ ദൈവമേ!

    The eye disappeared with joy; His eyes filled with tears, and he ran to those who saw him and said, "God, remember me!" , www.thekeralatimes.com

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രശ്മി സോമന്‍. ഇപ്പോള്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മമ്മൂട്ടിക്ക് ഒപ്പം ഒരുമിച്ച്‌ അഭിനയിച്ചതിനെ കുറിച്ചാണ് രശ്മി തുറന്ന് പറഞ്ഞിരിക്കുന്നത്.

    രശ്മിയുടെ വാക്കുകള്‍,

    സൂപ്പർ താരം മമ്മൂക്കയുടെ ഒരു സിനിമയില്‍ എനിക്കും അഭിനയിക്കാനുളള ഒരു അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. അരയന്നങ്ങളുടെ വീട് ആണ് ആ ചിത്രം. പക്ഷേ ഞങ്ങള്‍ തമ്മിലുളള കോന്പിനേഷന്‍, ആ ഒരു മഹാഭാഗ്യം എനിക്ക് കിട്ടിയില്ല. പിന്നീട് അമ്മ സംഘടനയുടെ മീറ്റിംഗില്‍ അദ്ദേഹം മുഖ്യാതിഥിയായി എത്തിയിരുന്നു.

    അന്നോടിച്ചെന്നു ഞാന്‍ പറഞ്ഞു മമ്മൂക്ക എനിക്ക് കൂടെ അഭിനയിക്കാനുളള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടായിരുന്നില്ല എന്ന്, അത് പറഞ്ഞപ്പോ അദ്ദേഹം നമ്മള്‍ ഒരുമിച്ച്‌ ഒരു പടത്തില് അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരു മഹാനടന്‍ എന്നെ ഒരു സിനിമയില്‍ ഓര്‍ത്തിരിക്കുക എന്നത് മഹാഭാ​ഗ്യമാണ്.

    കൂടാതെ അദ്ദേഹത്തെ ലൊക്കേഷനില്‍ വെച്ചൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാലും ഒരു ആര്‍ട്ടിസ്റ്റിനെ ഓര്‍ത്തിരിക്കുക എന്ന് പറയുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. എനിക്ക് സന്തോഷം കൊണ്ട് കണ്ണിലൊക്കെ വെളളം നിറഞ്ഞു. അന്ന് ഞാന്‍ കാണുന്നവരോട് ഒക്കെ പറഞ്ഞു, അദ്ദേഹം എന്നെ ഓര്‍ത്തിരിക്കുന്നു ദൈവമേ. അത് എന്റെ ഒരു മഹാഭാഗ്യമായിട്ട് ഞാന്‍ കരുതുന്നു.