• Breaking News

    സംസ്ഥാനത്ത് 6820 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 26 മരണം സ്ഥിരീകരിച്ചു, 5935 സമ്പര്‍ക്കരോഗികൾ

    Covid to 6820 more in the state; Today 26 deaths were confirmed, 5935 contact patients , www.thekeralatimes.com

    സംസ്ഥാനത്ത് 6820 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകള്‍ പരിശോധിച്ചു. 7699 പേര്‍ രോഗമുക്തരായി. ഇന്ന് 26 പേരുടെ മരണം സ്ഥിരീകരിച്ചു.

    84087 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 5935 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇതിൽ ഉറവിടമറിയാത്ത 730 കേസുകളാണുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 60 ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്.

    കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.