• Breaking News

    തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’

    UDF slogan 'One vote against corruption' in elections , www.thekeralatimes.com

    തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’. സര്‍ക്കാര്‍ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സംഘടനകളുമായി നീക്കുപോക്കുണ്ടാക്കും. ഘടകകക്ഷികളോട് മാത്രം സീറ്റുധാരണയെന്നും മുല്ലപ്പള്ളി.

    സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ച് പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിജെപിക്ക് എതിരെയും പ്രചാരണം നടത്തുമെന്ന് മുല്ലപ്പള്ളി.

    യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മതിയായ പ്രാതിനിധ്യം നല്‍കും. തൃതല പഞ്ചായത്തിലെ അധ്യക്ഷന്മാരെ പാര്‍ട്ടിയായിരിക്കും തീരുമാനിക്കുക. സ്വയം പ്രഖ്യാപിക്കുന്നവരെ അയോഗ്യരാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.