ഇന്ത്യ- പാക് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം; മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ഇന്ത്യ- പാക് അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘനം. മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ബാരമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാർക്ക് ജീവൻ നഷ്ടമായി.
ആക്രമണത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ഒരു ബിഎസ്എഫ് സബ് ഇൻസ്‌പെക്ടർക്കുമാണ് ജീവൻ നഷ്ടമായത്.
ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഏഴ് പാക് ജവാന്മാർക്കും ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ബംഗറുകളും ഇന്ത്യ തകർത്തു.