കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിൻ്റെ വ്യാപാരികൾ കൂടി ആകരുത്; തിരിച്ചടിച്ച് വി.ടി ബൽറാം
ബിനീഷ് കോടിയേരിയുടെ വസതിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെയുള്ള നാടകീയരംഗങ്ങൾക്ക് പിന്നാലെ രൂക്ഷ വിമർശനുമായി വി.ടി ബൽറാം എം.എൽ.എ
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിൻ്റെ വ്യാപാരികൾ കൂടി ആകരുതെന്ന് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സർക്കാറിനെതിരെ സമരം ചെയ്ത പ്രതിപക്ഷത്തെ മരണത്തിന്റെ വ്യാപാരികളെന്ന് സി.പി.ഐ.എം നേതാക്കൾ ഉൾപ്പെടെ ആക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ്
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിൻ്റെ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.
ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്ഐ സഖാക്കൾ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന്...
Posted by VT Balram on Wednesday, 4 November 2020

