കോവിഡ് വാക്‌സിനായുള്ള പരിശ്രമം; ലോകാരോഗ്യ സംഘടന പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു
കോവിഡ് വാക്‌സിൻ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞു
ടെലഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയത്. ലോക നന്മയ്ക്കു വേണ്ടി കൊവിഡ് വാക്‌സിനായ കൊവാക്‌സ് ഉത്പാദിപ്പിനു വേണ്ടിയുള്ള തീവ്രമായ പ്രതിബദ്ധതയിൽ നന്ദി പറയുന്നുവെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു.
കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടാൻ ലോകാരോഗ്യ സംഘടനയ്ക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.
ലോകം കൊറോണയെ പ്രതിരോധിക്കാൻ ഒന്നിച്ച് പോരാടുമെന്നും മോദി പറഞ്ഞു. കോവിഡ് 19 മഹാമാരി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഡബ്ല്യൂ.എച്ച്.ഒയുടെ സുപ്രധാന പങ്കിനെ മോഡി പ്രശംസിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

