• Breaking News

    സിവിൽ സർവീസ് മെയിൻസ് സൗജന്യ പരിശീലനം തിരുവനന്തപുരത്ത്

    Free Service for Civil Service mains in Thiruvananthapuram,www.thekeralatimes.com


    സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ വിജയിച്ചവർക്ക് മെയിൻ പരീക്ഷയുടെ സൗജന്യ പരിശീലനത്തിന് തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലെ അഡോപ്ഷൻ ബാച്ചിൽ അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ 25ന് ആരംഭിക്കും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മെയിൻ സെന്ററിലും മറ്റ് സെന്ററുകളിലും പഠിച്ചിരുന്ന കുട്ടികൾ ഒഴികെയുളളവർ 2,000 രൂപ ക്വോഷൻ ഡെപ്പോസിറ്റ് അടയ്ക്കണം. ടെസ്റ്റ് സീരിസ്, മെന്ററിംഗ് എന്നിവയ്ക്കാണ് കോഴ്‌സിൽ പ്രാധാന്യം നൽകുന്നത്. വിശദവിവരങ്ങൾ ഡയറക്ടർ, സെന്റർ ഫോർ കൺിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാച്ചിറ, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0471 -2313065, 2311654, 8281098867. വെബ്‌സൈറ്റ്: www.cceek.org