ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ കാർ അപകടത്തിൽ പെട്ടു; നിസ്സാരപരിക്കുകളോടെ ഇന്ദിരാഗാന്ധിഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ആർഎസ്എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു. തലശ്ശേരി കൂത്ത്പറമ്പ് റോഡിൽ ആറാം മൈലിൽ ആണ് സംഭവം. സംഭവ സമയത്തു കാറിൽ ഉണ്ടായിരുന്ന വത്സൻ തില്ലങ്കേരിയെ തലശ്ശേരി ഇന്ദിരാഗാന്ധിഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. C T സ്കാൻ എടുത്തതിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്.
വാഹനത്തിന്റെ തകരാറാണോ മഴ മൂലമാണോ വാഹനം അപകടത്തിൽ പെട്ടത് എന്ന് വ്യക്തമല്ല. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണിനും പരുക്കേറ്റു.
ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമമല്ല. കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് ട്രെയിൻ കേറാൻ പോക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഹൈവേ പെടോൾ സംഘമാണ് പരുക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചത്.