• Breaking News

    കനത്ത മഴ; പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട്

    Heavy rains Red alert in Pathanamthitta district,www.thekeralatimes.com


    പത്തനംതിട്ട: ശക്തമായ മഴ മൂലം പത്തനംതിട്ട ജില്ലയിൽ ജാഗ്രതാനിർദേശം. ഏഴു താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിനിടെ തിരുവല്ല വള്ളംകുളത്ത് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു, നന്നൂർ സ്വദേശി കോശി വർഗീസ് (54) ആണ് മരിച്ചത്. കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. പമ്പയിൽ ജലനിരപ്പുയർന്ന് മണൽപ്പുറത്തെ കടകളിൽ വെള്ളം കയറി.
    അതേസമയം കാസർകോട് ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.