• Breaking News

    സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട ചോദ്യങ്ങൾ ജനങ്ങളോട് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു പ്രധാനമന്ത്രി

    The Prime Minister asked the people to suggest questions that should be included in the Independence Day speech,www.thekeralatimes.com


    ഡൽഹി: ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തുന്ന പ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽനിന്ന് അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലുൾപ്പടെ ജനങ്ങളിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിക്കുന്ന പതിവ് പ്രധാനമന്ത്രിക്കുണ്ട്.

    പ്രസംഗത്തിന് ആവശ്യമായ നിർദേശങ്ങൾ നമോ ആപ്പിലെ ഓപ്പൺ ഫോറം വഴി പൊതുജനങ്ങൾക്ക് പങ്കുവെക്കാം. പൊതുജനങ്ങളിൽനിന്നു അഭിപ്രായം സ്വീകരിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാട് അസാധാരണമായിട്ടുള്ളതല്ല. ജനാധിപത്യപ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. പങ്കാളിത്ത ജനാധിപത്യത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രസംഗമാണ് മോദി തയ്യാറാക്കുന്നത്. മാൻ കീ ബാത്ത് പരിപാടിയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും അദ്ദേഹം ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ട്.