• Breaking News

    അമേരിക്കയില്‍ ഹിന്ദു സന്യാസിക്ക് ക്രൂര മർദ്ദനം

    Hindu monk brutally beaten in America,www.thekeralatimes.com


    ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹിന്ദു സന്യാസിക്ക് ക്രൂര മർദ്ദനം. വഴിയിലൂടെ നടന്ന് പോയ 52 വയസുള്ള സ്വാമി ഹരിഷ് ചന്ദ്ര പുരി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ സന്യാസി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ ഫ്ലോറല്‍ പാര്‍ക്കിലെ ഗ്ലെന്‍ ഓക്‌സിലുള്ള ശിവ ശക്തി പീഠ ക്ഷേത്രത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന പുരിയുടെ പിറകിലൂടെ എത്തിയ സെര്‍ജിയോ ഗൗവെയാ എന്നയാളാണ് സന്യാസിയെ ആക്രമിച്ചത്.

    ശിവ ശക്തി പീഠ ക്ഷേത്രത്തിലെ പുരോഹിതനാണ് സ്വാമി ഹരിഷ് ചന്ദ്രപുരി. ആക്രമണത്തിനിടെ ‘ഇതെന്റെ സ്ഥലമാണ്’ എന്ന് ഇയാള്‍ ആക്രോശിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സന്യാസിയെ ഇയാള്‍ തുടരെ തുടരെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.