• Breaking News

    ഇമ്രാന്‍ ഖാന് യുഎസിന്റെ അപമാനം, വിമാനത്താവളത്തില്‍ സ്വീകരിച്ചത്‌ അദ്ദേഹത്തിന്റെ തന്നെ വിദേശകാര്യമന്ത്രി

    It was his own foreign minister who accepted Khan's disgrace at the airport,www.thekeralatimes.com


    വാഷിങ്‌ടണ്‍: യു.എസ്‌. സന്ദര്‍ശനത്തിനെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്‌ അദ്ദേഹത്തിന്റെ തന്നെ വിദേശകാര്യമന്ത്രി ഷാ മെഹമൂദ്‌ ഖുറേഷി! മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ ഇമ്രാന്‍ യു.എസിലെത്തിയത്‌. വിമാനത്താവളത്തില്‍ ഔദ്യോഗികമായി വരവേല്‍പ്‌ നല്‍കാന്‍ യു.എസ്‌. അധികൃതര്‍ ആരുമെത്തിയില്ല. രാജ്യാന്തര രംഗത്ത്‌ തുടര്‍ച്ചയായി പാകിസ്ഥാന്‌ ഏല്‍ക്കുന്ന തിരിച്ചടികളില്‍ ഏറ്റവും ഒടുവിലത്തേതാണു യു.എസില്‍ നേരിട്ട അപമാനം.

    ഇന്ന്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായി ഇമ്രാന്‍ കൂടിക്കാഴ്‌ച നടത്തും. ഭീകരവാദത്തിനെതിരേ കര്‍ശനവും ഫലപ്രദവുമായ നടപടി കൈക്കൊള്ളാന്‍ പാകിസ്‌താനുമേല്‍ സമ്മര്‍ദം കൂടുതല്‍ ശക്‌തമാക്കാനാണ്‌ ട്രംപ്‌ ഭരണകൂടത്തിന്റെ നീക്കം. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോയുമായി ഇമ്രാന്‍ ഖാന്‍ നാളെ കൂടിക്കാഴ്‌ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി കാപ്പിറ്റോളില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്‌തതു പോലെ ഇമ്രാനും പ്രസംഗിക്കാനുള്ള പരിപാടിയുണ്ട്‌. യു.എസ്‌. വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോയുമായും ഇമ്രാന്‍ കൂടിക്കാഴ്‌ച നടത്തും.

    യു.എസ്‌. സന്ദര്‍ശനത്തിനിടെ ഇമ്രാനു പാകിസ്‌താനിലെ ന്യൂനപക്ഷങ്ങളായ ബലൂച്‌, സിന്ധി, മുഹാജിര്‍ വിഭാഗക്കാരുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പുണ്ട്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഔദ്യോഗിക വിമാനം ഒഴിവാക്കി ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു ഇമ്രാന്റെ യാത്ര. യു.എസിലെത്തിയതിനു പിന്നാലെ താമസസ്‌ഥത്തേക്കു പോകാന്‍ മെട്രോ ടെയ്രിനിനെ ആശ്രയിച്ച ഇമ്രാന്റെ നടപടി മാധ്യമ ശ്രദ്ധ നേടി. ചെലവു ചുരുക്കലിന്റെ ഭാഗമായി യു.എസിലെ പാക്‌ സ്‌ഥാനപതി ആസാദ്‌ മജീദ്‌ ഖാന്റെ ഔദ്യോഗിക വസതിയിലാണ്‌ പ്രധാനമന്ത്രിയുടെ താമസം.