• Breaking News

    കുടുംബശ്രീയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

    Applications are invited for various posts in Kudumbasree,www.thekeralatimes.com


    കുടുംബശ്രീ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി വികസന പദ്ധതിയിൽ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം. യോഗ്യതയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ/ അർധസർക്കാർ ജീവനക്കാർ ചട്ടപ്രകാരം മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയിൽ: 45800-87000 (പുതുക്കിയത്). അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. സംഘാടന പാടവവും, ദാരിദ്ര്യ നിർമ്മാർജ്ജന തൊഴിൽദാന പദ്ധതികൾ നടപ്പിലാക്കുന്ന പ്രവർത്തന മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസനം/ സാമൂഹികക്ഷേമം/ പട്ടികജാതി-പട്ടികവർഗ വികസനം, ഫിഷറീസ് വകുപ്പുകളിലെ ഓഫീസർമാർക്ക് മുൻഗണന. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി) അഭികാമ്യം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ ആഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മുതൽ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടക്കും. ഇന്റർവ്യൂവിനായി പ്രത്യേകം കത്ത് നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org