• Breaking News

    പുതിയ മാറ്റങ്ങളോടെ മോജോ-300നെ വിപണിയിലെത്തിക്കാൻ തയ്യാറെടുത്തു മഹീന്ദ്ര

    Mahindra is ready to launch the Mojo-300 with the latest changes,www.thekeralatimes.com


    മാറ്റങ്ങളോടെ പുതിയ 2019 മോഡല്‍ മോജോ-300നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര. എക്‌സ്ടി- 300, യുടി- 300 എന്നീ മുൻ മോഡലുകളിൽ നിന്നുള്ള സവിശേഷതകള്‍ ഉൾപ്പെടുത്തിയ മോജോയെ ആയിരിക്കും കമ്പനി വീണ്ടും വിപണിയിൽ എത്തിക്കുക. എക്‌സ്ടി- 300 മോഡലിലെ 294.72 സിസി, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ മോഡലിന് കരുത്ത് നൽകുന്നത്. എന്നാൽ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്ത് 7,500 ആര്‍പിഎമ്മില്‍ 26.29 ബിഎച്ച്പിയായും, ടോര്‍ക്ക് 5,500 ആര്‍പിഎമ്മില്‍ 28 എന്‍എമ്മായും കുറഞ്ഞിട്ടുണ്ട്.

    Mahindra is ready to launch the Mojo-300 with the latest changes,www.thekeralatimes.com


    എക്‌സ്ടിയില്‍ ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 27.17 ബിഎച്ച്പി വരെ കരുത്തും 5,500 ആര്‍പിഎമ്മില്‍ 30 എന്‍എം ടോർക്ക് സൃഷ്ടിച്ചിരുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെൻഷൻ. ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ കൂട്ടുന്നു. എക്‌സ്ടി- 300ന്റെ ഇരട്ട എക്‌സോസ്റ്റ് പുതിയ ബൈക്കില്‍ നൽകില്ല യുടി- 300ലെ സിംഗിള്‍ ബാരല്‍ എക്‌സോസ്റ്റാണു ബൈക്കില്‍ ഇടം നേടുക. 1.88 ലക്ഷം രൂപയാണു പുത്തന്‍ മോജോ 300 ബൈക്കിന്ബെംഗളൂരുവിലെ ഷോറൂം വില.