ശിവരാജ്സിങ് ചൗഹാന്റെ ദത്തുപുത്രി മരിച്ച നിലയിൽ
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിംങ് ചൗഹാന്റെ ദത്തുപുത്രി മരിച്ച നിലയിൽ. ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുൻപുതന്നെ മരണം നടന്നതായി ഡോക്ടർമാർ വ്യക്തമാക്കി.
മരിച്ച ഭാരതിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും ചികിത്സയിലായിരുന്നെന്നുമാണ് ഭർത്താവ് രവീന്ദ്രനാഥ് പ്രതികരിച്ചത്. രാവിലെതന്നെ ഛർദ്ദിൽ അനുഭവപ്പെട്ട ഭാരതിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സേവാശ്രമത്തിലെ അന്തേവാസിയായിരുന്നു മരിച്ച ഭാരതി. ഇത് ശിവരാജ് സിംങ് ചൗഹാന്റെ ഉടമസ്ഥതയിലുള്ളതാണ്. അനാഥ കുഞ്ഞുങ്ങളാണ് ഇവിടെ അധികവും. എന്നാൽ ഭാരതിയെ സ്വന്തം മകളായാണ് ശിവരാജ് സിംങ് ചൗഹാൻ കരുതിയിരുന്നതെന്ന് അന്തേവാസികൾ വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന വേളയിൽ പിതാവിന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ നടത്തി കൊടുത്തത് ചൗഹാനായിരുന്നു.