• Breaking News

    ശക്തമായ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത; കെട്ടിടങ്ങളിൽനിന്ന് ആളെ ഒഴിപ്പിക്കുന്നു

    5.1 magnitude earthquake hits magnitude 5.1 on the Richter scale Evacuating people from buildings,www.thekeralatimes.com


    ഏതന്‍സ് : ശക്തമായ ഭൂചലനം.ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 15 സെക്കന്‍ഡോളം ഭൂചലനം നീണ്ടു നിന്നു. ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
    വൈദ്യുതി മുടങ്ങിയതിനാൽ എലിവേറ്ററുകളില്‍ കുടുങ്ങിയ നിരവധിപേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഗ്രീസിലെ ഭൂചലനവിരുദ്ധ ഏജന്‍സി തലവന്‍ എഫ്തിമിയോസ് ലെക്കാസ് അറിയിച്ചു.