• Breaking News

    ടി-20 ബ്ലാസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം

    The former South African was one of the best performers on T-20 Blast,www.thekeralatimes.com


    ലണ്ടൻ: ടി-20 ബ്ലാസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ല്യേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും തന്റെ പ്രഹരശേഷിക്ക് തെല്ലും കുറവു വന്നിട്ടില്ലെന്ന് താരം കളിയിലൂടെ തെളിയിച്ചു.

    ഇംഗ്ലണ്ടിൽ നടക്കുന്ന ടി-20 ബ്ലാസ്റ്റിൻ്റെ ആദ്യ മത്സരത്തിലാണ് എബിയുടെ കിടിലൻ പവർ ഹിംറ്റിംഗ് ഷോ നടന്നത്. എസ്സെക്സിനെതിരെ നടന്ന മത്സരത്തിൽ മിഡിൽസെക്സിനു വേണ്ടി പാഡണിഞ്ഞ എബി 43 പന്തുകളിൽ 88 റൺസെടുത്ത് പുറത്താവാതെ നിന്ന് ടീമിനെ വിജയിപ്പിച്ചു. ഒരു ഘട്ടത്തിൽ 15 പന്തുകളിൽ 17 എന്ന നിലയിൽ നിന്നാണ് എബി ഗിയർ മാറ്റിയത്. 165 പിതുടർന്നിറങ്ങിയ മിഡിൽസെക്സ് എബിയുടെ കിടിലൻ ബാറ്റിംഗിൻ്റെ കരുത്തിൽ 17 ഓവറുകളിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി ജയിച്ചു.

    മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ റയാൻ ടെൻ ഡോഷേറ്റിൻ്റെ ബാറ്റിംഗ് മികവിലാണ് എസ്സെക്സ് മികച്ച സ്കോറിലെത്തിയത്. 46 പന്തുകളിൽ 74 റൺസെടുത്ത ഡോഷേറ്റിനൊപ്പം 40 റൺസെടുത്ത ടോം വീസ്‌ലിയും മികച്ച പ്രകടനം കാഴ്ച വെച്ചു.