• Breaking News

    ബേജ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്

    These are the benefits of eating a buzz,www.thekeralatimes.com


    ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ക്യാബേജ് എന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്. ക്യാബേജ് ശരീര ഘടന മെച്ചപ്പെടുത്തും എന്ന് മാത്രമല്ല കരൾ ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഇത് ഉത്തമമാണെന്നതാണ് പഠനങ്ങൾ പറയുന്നത്.

    ക്യാബേജിൽ അടങ്ങിയിട്ടുള്ള സൾഫോറഫെയ്ൻ എന്ന സംയുക്തം ക്യാൻസർ വരാതിരിക്കാൻ സഹായിക്കുന്നുവെന്നാണ് വുഡ്‌ലാന്റ് മെമ്മോറിയൽ ആശുപത്രിയിലെ ശിശുരോഗവിദ​ഗ്ധയായ കാരെൻ ഗിൽ പറയുന്നത്.

    ഒരു ഗ്ലാസ് ക്യാബേജ് ജൂസിൽ 20 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് ക്യാജേബ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ക്യാജേബ് സഹായിക്കുന്നുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിന് ക്യാബേജ് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലീനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നു.