ഓണാവധി ദിവസങ്ങളിലും വൈദ്യുതി ബിൽ അടയ്ക്കാം : ഇതിനായി പ്രത്യേക സൗകര്യം ഒരുക്കി കെഎസ്ഇബി
തിരുവനന്തപുരം : നീണ്ട ഓണം അവധിയാണ് വരാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ഓണാവധി ദിവസങ്ങളിലും വൈദ്യുതി ബിൽ അടയ്ക്കാനായി പ്രത്യേക സൗകര്യം ഒരുക്കി കെഎസ്ഇബി.ഈ മാസം 10, 12 തീയതികളില്‍ വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കളക്ഷൻ സെന്ററുക ളിലും രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെ പണമടയ്ക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്, ഭാരത് ബില്‍ പേ, സേവന കേന്ദ്രങ്ങള്‍, പേടിഎം, എം പൈസ എന്നിവ വഴിയും ബില്‍ അടയ്ക്കാനുള്ള സൗകര്യം നിലവിൽ ലഭ്യമാണ്.