• Breaking News

    വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നികെട്ടി തന്റെ സേവനം തുടരുന്ന കര്‍മനിരതനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി

    Social media leaks to a busy doctor who continues to serve the patient despite his lack of electricity,www.thekeralatimes.com


    ലഖ്‌നൗ: വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നികെട്ടി തന്റെ സേവനം തുടരുന്ന കര്‍മനിരതനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി . ഇത് ഡോക്ടര്‍ അഭിഷേക്. രോഗിയ്ക്ക് തുന്നലിടുന്നതിനിടയില്‍ വൈദ്യുതി നിലച്ചുവെങ്കിലും അതൊന്നും കാര്യമാക്കാതെ തന്റെ മൊബൈല്‍ വെളിച്ചത്തില്‍ സേവനം തുടരുകയാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ
    ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം.

    വൈദ്യുതി നിലച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ മുടങ്ങിയത്. വൈദ്യുതിക്കായുള്ള മറ്റു താല്‍ക്കാലിക സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഡ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ക്ക് മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിടേണ്ട അവസ്ഥയുണ്ടായത്.

    ഏതുവിധേനയും രോഗിയെ ചികിത്സിക്കേണ്ട സാഹചര്യമുണ്ടായതുകൊണ്ടാണ് വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ ചികിത്സിക്കണ്ടിവന്നതെന്ന് ഡോക്ടറായ അഭിഷേക് പറഞ്ഞു. തുടര്‍ച്ചയായി വൈദ്യുതി നിലയ്ക്കുന്നത് ഇവിടെ പതിവ് സംഭവമാണ്. പലപ്പോഴും മൊബൈല്‍ വളിച്ചത്തിലാണ് ചികിത്സ നടക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറുടെ ഈ നടപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്.