മണ്ഡലകാലത്തിനൊരുങ്ങി ശബരിമല; മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍
പത്തനംതിട്ട: മണ്ഡലകാലത്തെ വരവേല്‍ക്കാനൊരുങ്ങി ശബരിമല. നിലവിലെ പ്രശ്‌നങ്ങളും സുരക്ഷയും കണക്കിലെടുത്ത് സന്നിധാനത്തും പരിസരങ്ങളിലും കനത്ത സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പോലീസിന്റെ തീരുമാനം.
പമ്പ, നിലക്കല്‍, സന്നിധാനം എന്നിങ്ങനെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുക. ഇതിന്റെ ചുമതല മൂന്ന് എസ്പിമാര്‍ക്ക് നല്‍കും. നിലക്കല്‍ മുതല്‍ പമ്പവരെ ട്രാഫിക് നിയന്ത്രണവും ഉണ്ടാകും. ഇവിടേക്ക് സ്വകാര്യ വാഹനങ്ങളും കടത്തിവിടില്ല. എന്നാല്‍ മാസപൂജാസമയത്ത് ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് നല്‍കും. നിലക്കല്‍ പ്രധാന ഇടത്താവളമായതിനാല്‍ കുടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായുള്ള പരിശോധനകള്‍ പൂര്‍ത്തിയായികഴിഞ്ഞു.
പ്ലാപള്ളി മുതല്‍ തന്നെ സന്നിധാനത്തേക്കെത്തുന്ന എല്ലാ വാഹനങ്ങളും തീര്‍ത്ഥാടകരും ക്യാമറ നിരിക്ഷണത്തില്‍ ആയിരിക്കും. സന്നിധാനത്തും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. കഴിഞ്ഞ ദിവസം അദാലത്തിന് എത്തിയ ഡിജിപി ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രധാന ശബരിമല പാതകളായ എരുമേലി പമ്പ, വടശ്ശേരിക്കര പമ്പ എന്നിവിടങ്ങളില്‍ പോലീസ് പെട്രോളിങ്ങ് ശക്തമാക്കാനും തീരുമാനച്ചിടുണ്ട്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള കാനനപാതകളില്‍ സുരക്ഷശക്തമാക്കും. സുഖ ദര്‍ശനത്തിന്റെ ഭാഗമായി കേരളപൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള വെര്‍ച്വുല്‍ ക്യൂസംവിധാനം ഈ വര്‍ഷവും തുടരും. എന്നാല്‍ എന്ന് ബുക്കിങ്ങ് തുടങ്ങും എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ചിലസ്ഥലങ്ങളില്‍ പോലീസ് ഔട്ട് പോസ്റ്റുകള്‍ തുടങ്ങും.