• Breaking News

    അമേരിക്ക-ചൈന വ്യാപാര യുദ്ധം : ഇന്ത്യയ്ക്ക് തിരിച്ചടി ഒപ്പം കേരളത്തിനും

    US-China trade war: setback for India and for Kerala,www.thekeralatimes.com


    ന്യൂയോര്‍ക്ക് : അമേരിക്ക-ചൈന വ്യാപാര യുദ്ധം ആഗോളതലത്തിലേയ്ക്കും നീങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതസമരം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. ചൈന വിടാന്‍ ഭൂരിപക്ഷം അമേരിക്കന്‍ കമ്പനികള്‍ക്കും താത്പര്യമില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ പിന്‍വലിക്കണമെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. യുഎസ്-ചൈന ബിസിനസ് കൌണ്‍സിലാണ് ഇത് സമ്പന്ധിച്ച സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ചൈനയുമായി കൂടുതല്‍ സാമ്പത്തിക ബന്ധം സ്ഥാപിക്കാനാണ് ഇവര്‍ക്ക് താത്പര്യമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 68 ശതമാനം കമ്പനികള്‍ പറയുന്നത് തങ്ങളുടെ ബിസിനസിന് യോജിച്ച അഞ്ച് സ്ഥലങ്ങളില്‍ ഒന്ന് ചൈനയാണ്.

    അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുമ്പോള്‍ ഇന്ത്യയെയും കേരളത്തെയും ഒരു പോലെ ബാധിയ്ക്കുന്നു. സ്വര്‍ണത്തിന് കുത്തനെ വില ഉയരുന്നതിനു പിന്നില്‍ അമേരിക്ക-ചൈന വ്യാപാര യുദ്ധമാണ്. വ്യാപാര യുദ്ധം മുറുകുന്നതിനൊപ്പം സ്വര്‍ണത്തിന് ഇനിയും വില ഉയരും