ജമ്മു കശ്മീരില്‍ അറസ്റ്റിലായ അഞ്ചു നേതാക്കളെ വിട്ടയച്ചു
ജമ്മുകാശ്മീരില്‍ നാലു മാസമായി അറസ്റ്റിലായിരുന്ന അഞ്ചു നേതാക്കളെ വിട്ടയച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് പിന്നാലെ ആഗസ്റ്റ് അഞ്ചിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ നേതാക്കളെയാണ് വിട്ടയച്ചത്. ഇഷ്ഫാക് ജബ്ബാര്‍, ഗുലാം നബി ബട്ട്, ബഷീര്‍മിര്‍, യീസിര്‍ രേഷി എന്നീ നേതാക്കളെയാണ് വിട്ടയച്ചത്.
നേരത്തെ നവംബര്‍ 25 ന് പി.ഡി.പി നേതാവായ ദിലാവര്‍ മിറിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണലിസ്റ്റ് നേതാവ് ഗുലാം ഹസന്‍ മിറിനേയും കശ്മീര്‍ ഭരണകൂടം വിട്ടയച്ചിരുന്നു.

