• Breaking News

    പൗരത്വ നിയമ ഭേതഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധം; സ്ത്രീകളടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്ത് ചെന്നെ പൊലീസ്

    Citizenship law protests by drawing columns Seven people, including women, have been arrested,www.thekeralatimes.com


    ചെന്നെയില്‍ പൗരത്വ നിയമ ഭേതഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് ബെസന്ത് നഗറില്‍ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രദേശവാസികളായ നാലു സ്ത്രീകളെയും ഒരു പുരുഷനെയുമാണ് ചെന്നെ പൊലീസ് അറസ്റ്റ് ചെയ്തത്.
    ഇവരെ ജാമ്യത്തിലിറക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ രണ്ട് അഭിഭാഷകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

    ബെസന്ത് നഗറിലെ ജെ 5 ശാസ്ത്രി നഗര്‍ പോലീസ് സ്റ്റേഷന് അടുത്തുള്ള ഒരു കമ്മ്യൂണിറ്റി ഹാളിലാണ് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരും അഭിഭാഷകരും ഇപ്പോള്‍ ഉള്ളത്.